സ്വാതന്ത്ര്യ ദിനാഘോഷം: ഡൽഹിയിൽ കനത്ത സുരക്ഷ; നിരീക്ഷണത്തിന് 800 ൽ പരം സിസിടിവി ക്യാമറകൾ| Independence Day 2025

ചെങ്കോട്ട പരിസരം മാത്രം നിരീക്ഷിക്കാൻ 366 ക്യാമറകൾ സജ്ജമാക്കി.
Independence Day 2025
Published on

ന്യൂഡൽഹി: രാജ്യം 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ ഡൽഹിയിൽ സുരക്ഷ ശക്തം(Independence Day 2025). സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ ഏകദേശം 25000 പേർ പങ്കെടുക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഡൽഹി പോലീസ് പ്രത്യേക സുരക്ഷാ നടപടികൾ ഏർപ്പെടുത്തി.

സുരക്ഷയ്ക്കായി 800 ൽ പരം സിസിടിവി ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കും പാർലമെന്റിനും ചുറ്റും ഉയർന്ന സുരക്ഷാ മേഖലയിൽ 7,500-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ചെങ്കോട്ട പരിസരം മാത്രം നിരീക്ഷിക്കാൻ 366 ക്യാമറകൾ സജ്ജമാക്കി. മാത്രമല്ല; അതിസുരക്ഷാ മേഖലയിൽ പറക്കുന്ന വസ്തുക്കൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com