
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൂർണ്ണ ഡ്രസ് റിഹേഴ്‌സലിന് ഗതാഗത നിർദേശം പുറപ്പെടുവിച്ച് ഡൽഹി പോലീസ്(Independence Day celebrations). അഗസ്റ്റ് 13 ന് ചെങ്കോട്ടയിലാണ് ഡ്രസ് റിഹേഴ്‌സൽ നടക്കുക. റിഹേഴ്‌സൽ ദിവസം പുലർച്ചെ 4 മുതൽ 10 വരെയാണ് ഗതാഗത നിയന്ത്രണം ഏർപെടുത്തിയിട്ടുള്ളത്.
ഈ സമയങ്ങളിൽ നേതാജി സുഭാഷ് മാർഗ്, ലോത്തിയൻ റോഡ്, എസ്പി മുഖർജി മാർഗ്, ചാന്ദ്‌നി ചൗക്ക് റോഡ്, നിഷാദ് രാജ് മാർഗ് തുടങ്ങിയ പ്രധാന റോഡുകകളെല്ലാം അടച്ചിടും. അതേസമയം പൂർണ്ണ ഡ്രസ് റിഹേഴ്‌സലിന് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.