
നാഗ്പൂർ: 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) നേതാവ് രാജേഷ് ലോയ വെള്ളിയാഴ്ച നാഗ്പൂരിലെ സംഘ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. നഗരത്തിലെ മഹൽ പ്രദേശത്ത് നടന്ന പരിപാടിയിൽ ചില ആർഎസ്‌എസ് വളണ്ടിയർമാരും പ്രചാരകരും പങ്കെടുത്തു.(Independence Day celebrated at Sangh headquarters in Nagpur )
ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് നഗരത്തിലില്ലെന്ന് സംഘ ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ നാഗ്പൂർ മഹാനഗർ സംഘചാലക് ആണ് ലോയ.