തിരുവനന്തപുരം : രാജ്യം 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലും വിവിധ പരിപാടികളാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തും. (79th Independence Day of India)
അദ്ദേഹം വിവിധ സായുധ സേന വിഭാഗങ്ങളുടെയും മറ്റും അഭിവാദ്യം സ്വീകരിക്കും. പരേഡിൽ പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ അണിചേരുന്നതായിരിക്കും. തുടർന്നാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നത്.
അദ്ദേഹം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ സമ്മാനിക്കും. ഹെലികോപ്റ്ററിൽ ഭാരതീയ വായുസേന പുഷ്പവൃഷ്ടി നടത്തും. വിവിധ ജില്ലകളിൽ മന്ത്രിമാർ ദേശീയപതാക ഉയർത്തും.