
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയെന്ന് ആക്ഷേപമുയർന്നു. സമൂഹമാധ്യമങ്ങളിലടക്കം ആണ് വിമർശനം. രാഹുലിന് ഇരിപ്പിടം ഒരുക്കിയത് കേന്ദ്രമന്ത്രിമാർക്കും, വിശിഷ്ടാതിഥികൾക്കും പിന്നിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനമുന്നയിച്ചത്.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗികമായുള്ള വിശദീകരണം ഒളിംപിക്സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് അത്തരത്തിലുള്ള ക്രമീകരണം എന്നാണ്. പ്രോട്ടോക്കോൾ പ്രകാരം ആദ്യ നിരയിലാണ് ലോക്സഭ പ്രതിപക്ഷ നേതാവ് ഇരിക്കേണ്ടത്.
ഈ വർഷത്തെ ആഘോഷം വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് നടത്തിയത്. ഇത്തവണത്തെ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത് കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ്.