
സ്വാതന്ത്രദിനാഘോഷച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയോട് അനാദരവ് കിട്ടിയതായി വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം ഒളിമ്പിക്‌സ് ജോതാക്കള്‍ക്കൊപ്പം അവസാനനിരയില്‍ ഒരുക്കിയതിനാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രതിപക്ഷനേതാവിന് മുന്‍നിരയിലാണ് ഇരിപ്പിടം നല്‍കേണ്ടത്. ഡൽഹി ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്രദിനാഘോഷപരിപാടിയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് അവസാനനിരയിലാണ് സീറ്റ് ക്രമീകരിച്ചത്.
പ്രോട്ടോക്കോള്‍ പ്രകാരം പ്രതിപക്ഷനേതാവിന് മുന്‍ നിരയിലാണ് ഇരിപ്പിടം നൽകേണ്ടത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഒളിംപിക്‌സ് താരങ്ങള്‍ക്കൊപ്പം അവസാനനിരയില്‍ ഇരിപ്പിടം നല്‍കിയതില്‍ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവര്‍ക്കാണ് മുന്‍നിരയില്‍ സീറ്റ് ക്രമീകരിച്ചിരുന്നത്. മുമ്പ് എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവായിരുന്ന സോണിയാ ഗാന്ധിക്ക് മുന്‍ നിരയില്‍ സീറ്റ് നൽകിയിരുന്നു.