independence day
79-ാമത് സ്വാതന്ത്ര്യദിനാഘോഷം: ഡൽഹിയിൽ ഇന്ന് രാത്രി മുതൽ കർശന ഗതാഗത നിയന്ത്രണം | Independence Day
പരിപാടിയുടെ സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെങ്കോട്ടയിൽ ആഘോഷപരിപാടികൾ നടക്കുന്നതിനാൽ ഡൽഹിയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം(Independence Day2025). പരിപാടിയുടെ സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് രാത്രി മുതൽ റോഡുകൾ അടച്ചിടും. ഗതാഗതത്തിനായി തുറന്നിട്ടിട്ടുള്ള റോഡുകളിൽ വെള്ളിയാഴ്ച രാവിലെ 6 മുതൽ വഴിതിരിച്ചുവിടലുകൾ നടപ്പിലാക്കും. മാത്രമല്ല; ഇന്ന് അർദ്ധരാത്രി മുതൽ നാളെ രാവിലെ 11.00 വരെ നിസാമുദ്ദീൻ പാലത്തിനും ഐ.എസ്.ബി.ടി. കശ്മീരി ഗേറ്റിനും ഇടയിൽ ചരക്ക് വാഹനങ്ങൾക്ക് നിരോധനമുണ്ട്. ചെങ്കോട്ട ഭാഗത്തേക്കുള്ള സർവീസ് റോഡുകളിലും പരിസര പ്രാദേശികളിലും പാർക്കിംഗിന് നിരോധനമുണ്ട്.

