
വസന്തകാലം ആഘോഷിക്കുന്ന ജനപ്രിയ ഉത്സവങ്ങളിലൊന്നായ ഹോളി, നിറങ്ങളുടെയും മധുരപലഹാരങ്ങളുടെയും കൂടി ഉത്സവമാണ്. രാജ്യമെമ്പാടും ആളുകൾ വളരെ ആഡംബരത്തോടെയാണ് ഹോളി ആഘോഷിക്കുന്നതും ആസ്വദിക്കുന്നതും. ഹോളി ഉത്സവത്തിന് മാറ്റ് കൂട്ടാൻ ഗുജിയ, മാൽപുവ, ദഹി ഭല്ലെ തുടങ്ങിയ നിരവധി രുചികരമായ വിഭവങ്ങൾ ആളുകൾ തയ്യാറാക്കുന്നു. ഹോളി ഉത്സവത്തിന്റെ പ്രധാനപ്പെട്ട ഭക്ഷണങ്ങൾ
ഗുജിയ
രുചികരമായ സ്റ്റഫിംഗുകളും ക്രിസ്പി പുറം പാളിയും ഉള്ള ഒരു ജനപ്രിയ ഹോളി മധുരപലഹാരമാണ് ഗുജിയ. മധുരമുള്ള ഖോയ (പാൽ ഖരവസ്തുക്കൾ), ചിരകിയ തേങ്ങ, ഉണങ്ങിയ പഴങ്ങൾ എന്നിവയുടെ മിശ്രിതം ഇതിൽ നിറച്ച് ബ്രൗൺ നിറമാകുന്നതുവരെ എണ്ണയിൽ വറുത്തെടുക്കുന്നു. ഗുജിയയുടെ മുകളിൽ പൊടിച്ച പഞ്ചസാര വിതറിയും വിളമ്പാറുണ്ട്.
ഗുജിയയ്ക്കുള്ള ചേരുവകൾ
3 കപ്പ് ഓൾ-പർപ്പസ് മാവ് (മൈദ)
300 ഗ്രാം ഖോയ
1 ടേബിൾസ്പൂൺ പച്ച ഏലം പൊടിച്ചത്
1/4 കപ്പ് റവ
1 1/2 കപ്പ് പഞ്ചസാര
2 ടേബിൾസ്പൂൺ നന്നായി അരിഞ്ഞ ബദാം
1 1/2 കപ്പ് നെയ്യ്
1 1/2 കപ്പ് വെള്ളം
ഗുജിയ ഉണ്ടാക്കുന്ന വിധം
ഒരു പാത്രം എടുത്ത് മൈദയും വെള്ളവും ചേർത്ത് കുഴക്കുക. മാവ് മൃദുവാകാൻ കുറച്ചു നെയ്യ് ചേർക്കുക. കുഴച്ച മാവ് ഒരു മണിക്കൂർ മാറ്റി വയ്ക്കുക. അതിനിടയിൽ, ഒരു ഡീപ്-ഫ്രൈ പാൻ എടുത്ത് ഖോയയും റവയും ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി തണുക്കാൻ വയ്ക്കുക. തണുത്ത ഖോയയിലേക്ക് പഞ്ചസാര, പച്ച ഏലം, കുതിർത്ത ബദാം എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഈ സ്റ്റഫിംഗ് കൂടുതൽ രുചികരമാക്കാൻ, ഉണങ്ങിയ നട്സും വറുത്ത ഉണക്കമുന്തിരിയും ചേർക്കുക.
ശേഷം കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ വൃത്താകൃതിയിലുള്ള രൂപത്തിൽ പരാതിയെടുക്കുക, അതിലേക്ക് സ്റ്റഫിംഗ് നിറയ്ക്കുക. അതിനുശേഷം അതിന്റെ അരികുകൾ അടയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി നിറച്ചുവച്ചിരിക്കുന്ന ഗുജിയകൾ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇത് വറുക്കുന്നതിന് നിങ്ങൾക്ക് ഇഷ്ടമുള്ള എണ്ണ ഉപയോഗിക്കാവുന്നതാണ്.