
മറ്റൊരു ഹോളി ആഘോഷത്തിന് കൂടി ഒരുങ്ങുകയാണ് രാജ്യം. യഥാർത്ഥത്തിൽ 'ഹോളിക' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് അത് ഹോളി എന്ന പേരിൽ ചുരുങ്ങി. ഒരു പരമ്പരാഗത ഹിന്ദു ഉത്സവമായ ഹോളി, വസന്തത്തിന്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് ഇത് ആഘോഷിക്കുന്നത്. ഫലഭൂയിഷ്ഠതയുടെയും നിറത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ് ഹോളി. അതുപോലെ തിന്മയുടെ മേൽ നന്മയുടെ വിജയവുമാണ്. ഹോളി ഉത്സവ വേളയിൽ, ദൈവങ്ങൾ കണ്ണടയ്ക്കുന്നുവെന്നും പറയപ്പെടുന്നു. ഇന്ത്യയിൽ ഉത്ഭവിച്ച ഈ ഉത്സവം ഇപ്പോഴും ഒരു മതപരമായ ഉത്സവമായി വ്യാപകമായി ആഘോഷിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ഇത് സ്വീകരിച്ചിട്ടുമുണ്ട്.
ഇപ്പോളിതാ ഹോളി ആഘോഷങ്ങൾ പ്രമേയമാക്കി AI വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് Spark Originals.
വീഡിയോ കാണാം...