‘വിട്ടുകൊടുക്കില്ല’ :ജുലാനയിൽ ലീഡ് തിരികെ പിടിച്ച് വിനേഷ് ഫോഗട്ട് | Vinesh Phogat

ഇവരുടെ എതിരാളി മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ്.
‘വിട്ടുകൊടുക്കില്ല’ :ജുലാനയിൽ ലീഡ് തിരികെ പിടിച്ച് വിനേഷ് ഫോഗട്ട് | Vinesh Phogat
Published on

ന്യൂഡൽഹി: വോട്ടെണ്ണൽ പുരോഗമിക്കുന്ന ഹരിയാനയിൽ ലീഡ് തിരിച്ചു പിടിച്ച് മുന്നേറുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട്.(Vinesh Phogat )

ജുലാന മണ്ഡലത്തിൽ ജനവിധി തേടുന്ന വിനേഷ് 4130 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു വിനേഷ് ഫോഗട്ട് പിന്നീട് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും തിരിച്ച് കയറുകയായിരുന്നു.

ഇവരുടെ എതിരാളി മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ്. അയോഗ്യയാക്കപ്പെട്ട് മെഡൽ നഷ്ടപ്പെട്ട് മടങ്ങിയ വിനേഷിനെ ചേർത്തുപിടിക്കുകയായിരുന്നു കോൺഗ്രസ്. റെയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്കെത്തിയത്.

ബജ്‌രംഗ് പൂനിയയും വിനേഷിനോപ്പം കോൺഗ്രസിൽ അംഗത്വമെടുത്തു. തുടർന്നാണ് താരത്തെ ജുലാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com