‘ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതം, അട്ടിമറിയെന്ന് സംശയം, പരിശോധിക്കും’: രാഹുല്‍ ഗാന്ധി | Rahul Gandhi

‘ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതം, അട്ടിമറിയെന്ന് സംശയം, പരിശോധിക്കും’: രാഹുല്‍ ഗാന്ധി | Rahul Gandhi

നിരവധി മണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു
Published on

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ തോല്‍വി അപ്രതീക്ഷിതമെന്ന് പറഞ്ഞ് രംഗത്തെത്തി. പാർട്ടി തോൽവിയെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുലിൻ്റെ പ്രതികരണം സമൂഹ മാധ്യമത്തിലൂടെയായിരുന്നു.(Rahul Gandhi)

തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറിയുണ്ടായതായി സംശയിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം, നിരവധി മണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായും കൂട്ടിച്ചേർത്തു. ഇവയെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാഹുല്‍ അറിയിച്ചു.

ഇത് ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണമാണ്.

ഇന്ത്യ സഖ്യം ജമ്മു കശ്മീരിൽ നേടിയത് ഇന്ത്യൻ ഭരണഘടനയുടെ വിജയമാണെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങൾക്ക് നന്ദിയറിയിക്കുകയും ചെയ്തു.

Times Kerala
timeskerala.com