ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റ് നായബ് സിംഗ് സൈനി: മോദിക്കൊപ്പം NDA നേതാക്കളും ചടങ്ങിൽ പങ്കെടുത്തു | Nayab Singh Saini
ചണ്ഡീഗഢ്: നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റു. ചടങ്ങ് നടന്നത് പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടിലാണ്.(Nayab Singh Saini)
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള എൻ ഡി എ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സൈനി സത്യപ്രതിജ്ഞ ചൊല്ലിയത് ഹിന്ദിയിലാണ്. സത്യവാചകം ചൊല്ലിക്കൊടുത്തത് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയാണ്.
അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത് ഇത് രണ്ടാം തവണയാണ്. അദ്ദേഹത്തിനൊപ്പം അനില്‍ വിജ്, കൃഷന്‍ ലാല്‍ പന്‍വാര്‍, റാവു നര്‍വീര്‍ സിങ്, ശ്രുതി ചൗധരി, ശ്യം ശിങ് റാണ എന്നിവരടക്കം 13 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
17ന് സത്യപ്രതിജ്ഞ നടത്താൻ ബി ജെ പി തീരുമാനിച്ചത് വാൽമീകി ജയന്തി ആയതിനാലാണ്. മന്ത്രിസഭയിലെ പ്രാതിനിധ്യം സാമുദായിക ജാതി സമമവാക്യങ്ങള്‍ ഉൾക്കൊള്ളുന്നതാണ്.
ദളിത്, ബ്രാഹ്മണ, ജാട്ട് സമുദായങ്ങളില്‍ നിന്നുള്ള 2 പേർ, ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള 4 പേർ, രജ്പുത്, പഞ്ചാബി, ബനിയ എന്നീ വിഭാഗങ്ങളിൽ നിന്നായി ഓരോരുത്തർ എന്നിങ്ങനെയാണ് മന്ത്രിസഭയിലെ അംഗങ്ങൾ.