
പട്ന: ബിഹാറിൽ അധികാരത്തിലെത്തിയാൽ ഉടൻ മദ്യനിരോധനം പിൻവലിക്കുമെന്ന് പ്രശാന്ത് കിഷോർ. ഒക്ടോബർ രണ്ടിനാണ് പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപീകരിക്കുന്നത്. ജൻ സുരാജ് എന്നാണ് പാർട്ടിയുടെ പേര്. ജൻ സുരാജ് അധികാരത്തിലേറി ആദ്യ ഒരുമണിക്കൂറിനകം മദ്യ നിരോധനം അവസാനിപ്പിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. സ്ത്രീകളുടെ വോട്ട് കിട്ടിയാലും ഇല്ലെങ്കിലും മദ്യ നിരോധനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്.
മദ്യത്തിന്റെ ഹോം ഡെലിവറി ഇഷ്ടം പോലെ നടക്കുന്നുണ്ട്. സമ്പൂർണ മദ്യനിരോധനം മൂലം ബിഹാർ സർക്കാറിന് പ്രതിവർഷം 20,000 രൂപയുടെ നികുതി വരുമാനം നഷ്ടമാക്കുന്നുണ്ട്. സംസ്ഥാനത്ത് 2016ൽ നിതീഷ് കുമാർ സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു.