
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയായതിന് പിന്നാലെ ബി ജെ പിയിൽ അംഗത്വമെടുത്ത് 2 സ്വതന്ത്ര എം എൽ എമാർ. ഇത് ബി ജെ പിക്ക് കൂടുതൽ കരുത്തേകുന്ന നീക്കമാണ്.(Haryana Election )
ബി ജെ പിയിലേക്ക് കടന്നത് ദേവേന്ദര്‍ കദ്യാന്‍, രാജേഷ് ജൂണ്‍ എന്നീ എം എല്‍ എമാരാണ്. ഇക്കാര്യം പ്രഖ്യാപിച്ചത് ഹരിയാനയിലെ ബി ജെ പി അധ്യക്ഷനായ മോഹന്‍ലാല്‍ ബദോലിയാണ്.
ഗനൗറില്‍ ബി ജെ പി വിമതനായാണ് ദേവേന്ദര്‍ കദ്യാന്‍ സ്വതന്ത്രനായി മത്സരിച്ചത്. രാജേഷ് ജയിച്ചത് ബാഹാദുര്‍ഗയില്‍ നിന്നാണ്.
അതോടൊപ്പം, സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച, രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്ത്രീ കൂടിയായ സാവിത്രി ജിൻഡലും ബി ജെ പിയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇവർ ഹിസാറിൽ നിന്നാണ് ജനവിധി തേടിയത്.