
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മുന്നേറുകയാണ്. ജുലാനയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന വിനേഷിന്റെ മുന്നേറ്റം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരിടം കൂടിയാണ്. ജിന്ദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലം ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വത്തെത്തുടർന്ന് വ്യാപകമായി ശ്രദ്ധ ആകർഷിച്ചിരുന്നു. ബിജെപിയുടെ യോഗേഷ് ബൈരാഗിയുമായാണ് ഫോഗട്ട് ഏറ്റുമുട്ടുന്നത്.