
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ആരോപണം ഉയർന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും വേണുഗോപാൽ പറഞ്ഞു. ഏഴ് എണ്ണം സംബന്ധിച്ച് പരാതി നൽകി. 13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പരാതി പരിശോധിക്കാമെന്നു മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത് എന്നും അദ്ദേഹം വ്യക്തമാക്കി.