
ചണ്ഡിഗഡ്: ഹരിയാനയിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും കോൺഗ്രസിന് അനുകൂല തരംഗമാണെന്നുമുള്ള എക്സിറ്റ് പോൾ ഫലങ്ങളെ തള്ളിയാണ് ബി.ജെ.പി തുടർച്ചയായ മൂന്നാം തവണയും അധികാരം പിടിച്ചത്. എന്നാൽ നായബ് സിങ് സൈനി മന്ത്രിസഭയിലെ എട്ടംഗങ്ങളും കൂടാതെ നിയമസഭാ സ്പീക്കറും ജനവിധിയിൽ പരാജയം നേരിടേണ്ടി വന്നു. വീണ്ടും അധികാരം പിടിക്കാനായെങ്കിലും പ്രമുഖ നേതാക്കളുടെ തോൽവി സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.
തെരഞ്ഞെടുപ്പിൽ 90ൽ 48 സീറ്റുകളിൽ ജയം പിടിച്ചാണ് ഹരിയാനയിൽ വീണ്ടും ബി.ജെ.പി അധികാരം പിടിച്ചത്. തുടക്കത്തിൽ കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ ബി.ജെ.പി മുന്നേറുകയായിരുന്നു.