
ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണ ദിനമാണ്. 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിനാണ് നടക്കുക. ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ നടക്കും.
ബി.ജെ.പിയിലും കോൺഗ്രസിലും സീറ്റ് ലഭിക്കാത്തവർ വിമതരായി മത്സര രംഗത്തുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ് കോൺഗ്രസിന്‍റെ താരം.