This Content Is Only For Subscribers
ഒരു ദിവസം മുഴുവൻ അമേരിക്കയെ വട്ടംകറക്കിയ കുറ്റവാളി. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെയും തെളിയിക്കപ്പെടാത്ത എയർ പൈറസി കേസ്, ആരാണ് എന്ന് ഇപ്പോഴും കണ്ടെത്തുവാൻ സാധിക്കാത്ത കുറ്റവാളി. അമേരിക്കൻ ഭരണകൂടത്തെ തന്നെ ഇരുട്ടിലാഴ്ത്തിയ ഡി ബി കുപ്പർ (D B COOPER) എന്ന അജ്ഞാതൻ.
നവംബർ 24, 1971, നോർത്ത് വെസ്റ്റ് ഓറിയന്റ് ഫ്ലൈറ്റ് 305-ലെ യാത്രക്കാർക്കും ജീവനക്കാർക്കും ഒരു സാധാരണ താങ്ക്സ് ഗിവിങ് ദിനമായിരുന്നു. ബോയിംഗ് 727 വിമാനം ഒറിഗോണിലെ പോർട്ട്ലാൻഡ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് സിയാറ്റിൽ-ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. എന്നാൽ, ഈ വിമാനം വ്യോമയാന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ പേര് നേടുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.
ബോയിംഗ് 727 വിമാനവും, വിമാനം കൊള്ളയടിച്ച ഡിബി കുപ്പറും ഇന്നും ആർക്കും പിടികൊടുക്കാത്ത ചോദ്യത്തിന്റെ ഉത്തരമായി തുടരുന്നു. ഡി ബി കുപ്പർ വിമാനം റാഞ്ചൽ കേസ് നടന്നിട്ട് 55 വർഷം പിന്നിട്ടിട്ടും ആരായിരുന്നു അയാൾ, എവിടേക്കാണ് അയാൾ മറഞ്ഞത്, ലക്ഷ്യമെന്തായിരുന്നു? ഒന്നും ഇന്നും വ്യക്തമല്ല.
അതൊരു ബുധനാഴ്ച്ചയായിരുന്നു, സാധാരണ ദിവസങ്ങളിലെ പോലെ എയർപോർട്ടിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. ഇരുണ്ട സ്യൂട്ടും കോട്ടും ധരിച്ച കൈയിൽ ഒരു കറുത്ത സ്യൂട്ട്കേസുമായി ഒരു പുരുഷൻ ഫ്ലൈറ്റ് 305 ൽ വാഷിംങ്ടണിലെ സീറ്റിലേക്കുള്ള വൺവെ ടിക്കറ്റ് ആവശ്യപ്പെടുന്നു. അയാൾ ഡാൻ കുപ്പർ എന്ന പേര് നൽകിയാണ് ടിക്കറ്റ് എടുത്തിരുന്നത്. ടിക്കറ്റ് എടുത്ത ശേഷം ബോയിങ് 727–100 വിമാനത്തിന്റെ പിൻവശത്തെ ’18 സി’ സീറ്റിലാണ് ഇരുന്നത്. ആറടിയോളം പൊക്കമുള്ള ഏകദേശം 45 വയസ്സ് തോന്നിക്കുന്ന ഒരാളായിരുന്നു കൂപ്പറെന്നാണ് യാത്രക്കാരിൽ ചിലർ കുപ്പറിനെ വർണ്ണിച്ചത്.
ഉച്ചയ്ക്ക് 2.50 ഓടെ യാത്ര ആരംഭിക്കുന്നു. കേവലം 30 മിനിറ്റ് മാത്രമായിരുന്നു യാത്രയുടെ ദൈർഘ്യം. മൂന്ന് മണിയോടെ ഫ്ലൈറ്റ് അറ്റൻഡന്ററെ അടുത്ത വിളിച്ചതിന് ശേഷം കുപ്പർ ഒരു കുറിപ്പ് കൈയിൽ കൊടുക്കുന്നു. എന്നാൽ കൈയിൽ വാങ്ങിയ കുറിപ്പ് വായിക്കുവൻ കൂട്ടാക്കാതെ ഫ്ലൈറ്റ് അറ്റൻഡന്ററ മുന്നോട്ടു നടക്കുന്നു. എന്നാൽ കുപ്പർ ഫ്ലൈറ്റ് അറ്റൻഡന്ററോട് ആ പേപ്പർ തുറന്നു വായിക്കുവാൻ ആവശ്യപ്പെടുന്നു. ആ കുറിപ്പ് വായിച്ച ഫ്ലൈറ്റ് അറ്റൻഡന്റർ അകെ ഞെട്ടി. “എന്റെ ബ്രീഫ് കെയ്സിൽ ബോംബുണ്ട്” എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്. കുറിപ്പിൽ ശെരിക്കും എന്താണ് എഴുതിയിരുന്നത് എന്നത് അജ്ഞാതമാണ് കാരണം കുപ്പർ ആ കുറിപ്പ് ഫ്ലൈറ്റ് അറ്റൻഡന്റരുടെ കൈയിൽ നിന്നും തിരികെ വാങ്ങിയിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റരുടെ ഞെട്ടൽ മാറുവാൻ കുപ്പർ കാത്തുനിന്നില്ല അയാളുടെ കൈയിലിരുന്ന ബ്രീഫ് കെയ്സ് തുറന്ന് ബോംബ് കാണിക്കുന്നു. ചുമന്ന് വയറുകൾ കടിപ്പിച്ച ഒരു യന്ത്രം, ഇത് കണ്ടവർ അകെ ഞെട്ടി.
വിമാനം റാഞ്ചിയ വിവരം പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും അറിയിച്ചു. വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം കുപ്പറിന്റെ കൈകളിലായി. കുപ്പർ അയാളുടെ ആവശ്യങ്ങൾ ഒന്നൊന്നായി പറഞ്ഞു. സിയാറ്റിൽ ലാൻഡ് ചെയുമ്പോൾ രണ്ടു ലക്ഷം ഡോളറും നാല് പാരച്ചൂട്ടുകളും വിമാനത്തിൽ എത്തിക്കണമെന്നും, വിമാനത്തിൽ ഇന്ധനം നിറക്കുന്നതിനായി ഒരു ഇന്ധന ട്രക്ക് തയ്യാറാക്കി നിർത്തണം എന്നതായിരുന്നു കുപ്പറിന്റെ ആവശ്യങ്ങൾ. അയാൾ ആവശ്യപ്പെടുന്നത് പോലെ കാര്യങ്ങൾ നടത്തിയില്ലെങ്കിൽ വിമാനം തകർത്ത യാത്രക്കാരെ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. കുപ്പർ ഉൾപ്പെടെ വിമാനത്തിൽ 37 യാത്രകരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
1971-ൽ ഡി ബി കുപ്പറിന് നൽകിയ പാരച്യൂട്ടുകളിലൊന്ന് അടങ്ങിയ ക്യാൻവാസ് ബാഗ്
വിമാനം റാഞ്ചിയതും , കുപ്പറിന്റെ ആവശ്യങ്ങളും പൈലറ്റ് അധികൃതരെ അറിയിക്കുന്നു. നോർത്ത് വെസ്റ്റ് ഓറിയന്റ് ഉടമ പൈസ കൊടുക്കാം എന്ന് സമ്മതിക്കുന്നു. രണ്ടു മണിക്കൂറോളം ആകാശത്ത് തന്നെ വിമാനം വട്ടം കറങ്ങുന്നു, ഒടുവിൽ 5 45 ഓടെ വിമനം സിയാറ്റിൽ ലാൻഡ് ചെയ്തു. സിയാറ്റിൽ കുപ്പറിന് വേണ്ടതെല്ലാം അധികൃതർ ഒരുക്കിവച്ചു. റൺവേയുടെ അധികം തിരക്കില്ലാത്ത ഭാഗത്തേക്ക് കുപ്പർ ഒരു എയർ ടാക്സി ആവിശ്യപ്പെടുന്നു. വിമാനം ലാൻഡ് ചെയ്താൽ ഏത് നിമിഷവും കുപ്പറിനെ ലക്ഷ്യമാക്കി അമേരിക്കൻ സ്നൈപ്പർമാരുടെ വേണ്ടിയുണ്ടകൾ എത്തുമെന്ന് അയാൾ മുൻ കൂട്ടി കണ്ടിരുന്നു. അതു കൊണ്ട് തന്നെ ലാൻഡ് ചെയുന്ന സമയത് വിമാനത്തിന്റെ കോക്ക്പിറ്റ് ലൈറ്റ് അണയ്ക്കുവാൻ ആവശ്യപ്പെട്ടിരുന്നു.
നോർത്ത് വെസ്റ്റിലെ ഒരു ജീവനക്കാരൻ എണ്ണിത്തിട്ടപ്പെടുത്തിയ സീരിയൽ നമ്പർ N ൽ ആരംഭിക്കുന്ന പത്തായിരത്തിന്റെ 20 നോട്ടുകൾ വിമാനത്തിന് സമീപം എത്തി കൈമാറി, ഒപ്പം പാരച്യൂട്ടുകളും. കുപ്പിറിന് പണം കിട്ടിയതോടെ 36 യാത്രക്കാരെയും രണ്ട് ജീവനക്കാരെയും കുപ്പർ വെറുതെ വിടുന്നു. തുടർന്ന് വിമാനത്തിൽ ഇന്ധനം നിറയ്ക്കുവാൻ ആരംഭിക്കുന്നു. ഈ അവസരത്തിൽ വിമാനം മെക്സിക്കോ സിറ്റിയിലേക്ക് പറപ്പിക്കുവാൻ കുപ്പർ പൈലറ്റുമാരോട് ആവശ്യപ്പെടുന്നു. എന്നാൽ അത് സാധ്യമല്ല എന്നും, മറ്റൊരിടത്ത് നിർത്താതെ വിമാനം മെക്സിക്കോയിൽ എത്തിക്കുവാൻ സാധിക്കില്ല എന്ന പൈലറ്റ് മറുപടി നൽകുന്നു. കാരണം മെക്സിക്കോയിലേക്ക് 1600 കിലോമീറ്റർ ദൂരമുണ്ട് അത്രയും ദൂരം ഇന്ധനം നിറയ്ക്കാതെ സഞ്ചരിക്കുവാൻ സാധിക്കില്ല. ഒടുവിൽ നെവാഡയിലെ റെനോ എയർപോർട്ടിൽ ഇന്ധനം നിറയ്കാം എന്ന തീരുമാനം എടുക്കുന്നു. അങ്ങനെ മെക്സികോയെ ലക്ഷ്യമാക്കി ആ വിമാനം സിയാറ്റിൽ നിന്നും പറന്നുയർന്നു.
വിമാനം പറക്കുവാൻ ആരംഭിച്ചപ്പോൾ 200 കിലോമീറ്റർ വേഗതയിൽ പത്തായിരം അടിതാഴ്ച്ചയിൽ പറക്കുവാൻ ആവശ്യപ്പെടുന്നു. എന്നാൽ ഈ വിമാനത്തിന് തൊട്ട് പിന്നാലെ രണ്ട് യുദ്ധ വിമാനങ്ങൾ കൂടെ പറക്കുന്നുണ്ടായിരുന്നു. വിമാനത്തിലെ കോക്ക്പിറ്റിലേക്ക് വിമാനത്തിൽ ബാക്കി അവശേഷിച്ച ജീവനക്കാരോട് കയറുവാൻ കൂപ്പർ ആവശ്യപ്പെട്ടു. ഇതേ സമയത്തു തന്നെ കുപ്പർ എന്തോ ഒന്ന് അരയിൽ കെട്ടുന്നതായി അവരിൽ ചിലർ കണ്ടു. അത് പണം അടങ്ങിയ ബാഗായിരുന്നു. ജീവനക്കാരെ കോക്ക്പിറ്റിൽ ആകിയതിന് ശേഷം കുപ്പർ പുറകിലേക്ക് പോയി. അവിടെ അയാൾ കാര്യമായി എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അത് എന്താണ് എന്ന അവർക്ക് വ്യക്തമായി കാണുവാൻ സാധിച്ചില്ല.
രാത്രി എട്ടുമണിയോടെ കോക്പിറ്റിൽ വാണിങ് ലൈറ്റ് ക്ലോക്ക് പ്രകാശിച്ചു. പിൻഭാഗത്തെ എയർസ്റ്റെയർ പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയായിരുന്നു അത്. വിമാനത്തിലെ മർദ്ദം മാറിയതും പൈലറ്റുമാര് ശ്രദ്ധിച്ചു, പുറകിലത്തെ വാതിൽ തുറന്നിരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വിമാനത്തിനുള്ളിൽ കുപ്പറെ കാണാതെയാക്കുന്നു. അയാൾ എവിടുക്ക് പോയി എന്ന അറിയില്ല. വിമാനത്തിന്റെ ഉൾ ഭാഗത്ത് ഒരിടത്തും അയാളെ കണ്ടില്ല. വിമാനത്തെ പിന്തുർന്നു വന്ന യുദ്ധ വിമാനങ്ങളും ഒന്നും തന്നെ വിമാനത്തിൽ നിന്നും പുറത്ത് ചാടുന്നതായി കണ്ടില്ല എന്നും അറിയിച്ചു. രാത്രി 10:15 ഓടെ കൂപ്പർ ഹൈജാക്ക് ചെയ്ത വിമാനം റെനോ എയർപോർട്ടിൽ ലാൻഡ് ചെയ്തു. ്എഫ്ബിഐ ഏജന്റുമാർ വിമാനം വളഞ്ഞു, അവർ വിമാനത്തിനുള്ളിൽ തിരച്ചിൽ നടത്തി. പക്ഷെ അവർക്ക് കുപ്പറിനെ കണ്ടെത്തുവാൻ സാധിച്ചില്ല. വിമാനം പറന്ന പ്രദേശങ്ങളിലെ നദികളിലും ജലാശയങ്ങളിലും കൂപ്പറെ തിരഞ്ഞു. മൗണ്ട് സെയിന്റ് ഹെലെൻസ്, വാഷിങ്ടനിന്റെ തെക്ക് പടിഞ്ഞാറ് ലൂയിസ് നദിയുടെ പരിസരം, മെർവിൻ തടാകം കേന്ദ്രീകരിച്ചെല്ലാം അന്വേഷണം നടന്നു. ഒരു തുമ്പും ആർക്കും ലഭിച്ചില്ല.
66 ൽ അധികം വിരൽ അടയാളങ്ങളൂം കുറച്ചു സിഗരറ്റ് കുറ്റിയും പിന്നെ പാരച്ചൂട്ടും മാത്രമാണ് വിമാനത്തിന് നിന്നും കണ്ടെത്തിയത്. കുപ്പർ എന്ന പേര് മാത്രമായിരുന്നു പോലീസിന്റെ പക്കലുണ്ടായിരുന്ന ഏക തുമ്പ്. ഏകദേശം 800 ൽ അധികം ആളുകളെ ചോദ്യം ചെയ്തു. രേഖാ ചിത്രം വരച്ചു. എന്തൊക്കെ ച്ചെയ്തിട്ടും കുപ്പറിനെ കിട്ടിയിലെ. യാതൊരു തെളിവും ലഭിച്ചില്ല. ഡിബി കുപ്പറാണ് എന്ന് ആവകാശപ്പെട്ട നിരവധി പേരാണ് മുന്നോട്ടു വന്നത്. എന്നാൽ വിരലടയാള പരിശോധനയിൽ ഇവർ അല്ല എന്ന് തെളിഞ്ഞിരുന്നു. സംഭവം നടന്ന 54 വർഷങ്ങൾക്ക് ഇപ്പുറവും ശരിക്കും ആരാണ് ,എന്തിന് വേണ്ടിയാണ് എന്ന് തെളിഞ്ഞിട്ടില്ല. ഇന്നും നിഗുഢമായി തുടരുന്ന കുപ്പർ ശെരിക്കും ഇതിഹാസത്തിന്റെ താളുകളിൽ ഇടം പിടിച്ച വില്ലനോ അതോ മായയോ?. ഇരുട്ടിൽ മറഞ്ഞ കുപ്പർ ഇപ്പോഴും ഒരു ചോദ്യചിഹ്നമായി തുടരുന്നു.
Summary: D.B. Cooper is the media-given alias of an unidentified man who, on November 24, 1971, hijacked a Boeing 727, extorted a $200,000 ransom, and then performed a daring parachute jump into a night-time storm, never to be seen again.

