വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ വ്യാജ സന്ദേശം! തട്ടിപ്പിൽ വീണു പോകരുതെന്ന് അധികൃതർ | Scam

Scam
Published on

വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ വ്യാജ സന്ദേശം അയച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപിക്കുന്നു മുന്നറിയിപ്പുമായി കേരള പൊലീസ് അറിയിച്ചു. പിഴയുണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. ലഭിക്കുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് അറിയിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com