'സ്റ്റോറേജ് സ്പേസ് തീർന്നു' മെസേജ് കണ്ട് ക്ലിക്ക് ചെയ്യരുത് !; പുതിയ കെണിയുമായി സൈബർ തട്ടിപ്പ് സംഘം |Fact Check

Fact Check
Published on

ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിലുള്ള തട്ടിപ്പ് സന്ദേശം വ്യാപിക്കുന്നു. അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്.

സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസുകളെ മാൽവെയറുകളും കയറാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യത നിലനിൽക്കുന്നു.

ഗൂഗിളിന്റെ പേരിൽ വരുന്ന സന്ദേശം ആയതിനാൽ പലരും വിശ്വസിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓർക്കുക ഇത്തരത്തിലുള്ള ഈമെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോറേജ് വിവരങ്ങൾ പരിശോധിക്കുക ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

Related Stories

No stories found.
Times Kerala
timeskerala.com