
കൊച്ചി: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PIC ) ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. (Wayanad landslide )
ബാങ്കിങ് മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഈ നിർദേശം നൽകിയത്. ഇതിനാവശ്യമായ നടപടികള്‍ 15 ദിവസത്തിനകം എടുക്കണമെന്നാണ് നിർദേശം.
യോഗം നടന്നത് കൊച്ചിയിലാണ്. ഇതിൽ റെയിവേ, പരിസ്ഥിതി, പ്രതിരോധം, ധനകാര്യം, ഉപരിതല ഗതാഗതം എന്നീ വിഷയങ്ങളിലുള്ള ചർച്ചയാണ് നടന്നത്. കൂടുതൽ 'മുദ്ര' വായ്പകൾ നൽകണമെന്നും യോഗത്തിൽ നിർദേശിച്ചു.
യോഗത്തിൽ പി.എ.സി. ചെയര്‍മാന്‍ കെ.സി. വേണുഗോപാല്‍, എം.പി.മാരായ ജഗദാംബിക പാല്‍, ഡോ. അമര്‍ സിങ്, ബാലഷോരി വല്ലഭനേനി, ഡോ. സി.എം. രമേഷ്, ശക്തിസിന്‍ഹ് ഗോഹില്‍, സൗഗത റോയ്, തിരുച്ചിശിവ, ജയ്പ്രകാശ്, അപരാജിത സാരംഗി എന്നിവർ പങ്കെടുത്തു.