
എറണാകുളം : മുനമ്പം വിഷയം കോടതി പരിഹരിക്കട്ടെ എന്ന് കെ ടി ജലീൽ എംഎൽഎ. സർക്കാർ എന്ത് തീരുമാനം എടുത്താലും തല്പര കക്ഷികൾ വിവാദമാക്കും. സർക്കാർ തീരുമാനത്തിന്റെ ഗുണം പങ്കിടാൻ കോൺഗ്രസും ലീഗും ഉണ്ടാകും. (K. T. Jaleel)
ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കും. പാവപ്പെട്ടവരും ,ഭൂമി കയ്യേറി വാടകക്ക് കൊടുക്കുന്ന ഇടത്തരം സമ്പന്നരും ,വൻകിട കയ്യേറ്റ മാഫിയയും ആണ് മുമ്പത്തെ ഭൂമി കൈവശം വെച്ചത് എന്നും കെടി ജലീൽ പറഞ്ഞു.