
കൊച്ചി: തിരുവോണ നാളിൽ തൃക്കാക്കരയപ്പനെ കാണാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ മുതല്‍ ദർശനം നടത്താനായെത്തിയത് ആയിരങ്ങളാണ്.( Thiruvonam 2024)
മഹാബലിയെ വരവേൽക്കൽ ചടങ്ങ് നടക്കുന്നത് എട്ട് മണിയോടെയാണ്. ശ്രീബലി ഇതിന് ശേഷമാണ് നടക്കുക.
തുടർന്ന് 10.30 ഓടെ പ്രസിദ്ധമായ തൃക്കാക്കര സദ്യയ്ക്ക് തുടക്കമാകും. 25000 ആളുകള്‍ ഇത്തവണ തിരുവോണ സദ്യയില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തുന്നത്. സദ്യയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ഇതോടെ തൃക്കാക്കര ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിന്ന ഓണ മഹോത്സവവും കൊടിയിറങ്ങും. തൃക്കാക്കരയുടെ ഓണ മഹോത്സവം മഹാബലിയും വാമനനും ഒരുപോലെ ആരാധിക്കപ്പെടുന്ന അപൂര്‍വതയാണ്.
പത്ത് ദിവസവുമുള്ള ചടങ്ങുകളിൽ പത്ത് അവതാരങ്ങളുടെ ദശാവതാര ചാര്‍ത്തുണ്ട്. പത്ത് ദിവസവും പൂക്കളം തീർക്കും.