
കൊച്ചി: ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന സുരേഷ് ഗോപിയുടെ പരാമർശത്തിൽ വിമർശനവുമായി നടന് വിനായകന്. സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോ അടക്കം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചാണ് വിനായകന്റെ പ്രതികരണം. (Vinayakan)
അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും. ജയ് ഹിന്ദ്. എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിനായകന് എഴുതിയിരിക്കുന്നത്.