
തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥിക്കെതിരെ ആരോപണങ്ങളുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ. മരിച്ച മിഹിർ അഹമ്മദ് സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്തക്കുറിപ്പിൽ സ്കൂൾ അധികൃതർ കുറ്റപ്പെടുത്തുന്നത്. (Mihir Ahammed)
മുമ്പ് പഠിച്ച സ്കൂളിലുണ്ടായ പ്രശ്നത്തിന്‍റെ പേരിൽ ടി.സി നൽകിയതാണെന്നും ഒരു ചാൻസ് എന്ന രീതിയിൽ പ്രവേശനം അനുവദിച്ചതാണെന്നുമാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം , സ്കൂളിന്‍റെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് മിഹിറിന്‍റെ മാതാവ് പ്രതികരിച്ചിട്ടുണ്ട്.