
കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. സ്‌പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത്.( Passengers in trouble at Nedumbassery airport)
ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ട കൊച്ചി-ദുബായ് വിമാനമായിരുന്നു ഇത്. പ്രതിഷേധത്തിലാണ് എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ. ഇവർ പറയുന്നത് വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ്.
ഇന്നലെ സമാന രീതിയിൽ എയർ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാഴ്ത്തിയിരുന്നു. റദ്ദാക്കിയത് കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനമാണ്.