

കൊച്ചി: ലബനനിലെ പേജറുകള്‍ പൊട്ടിത്തെറിച്ച സ്ഫോടന പരമ്പരയിൽ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിറകെ മലയാളിയായ റിന്‍സണ്‍ ജോസ് അമേരിക്കയിലേക്ക് കടന്നതായി വിവരം. റിന്‍സണ്‍ നിലവിൽ ജോലി ചെയ്യുന്ന കമ്പനി അധികൃതർ അറിയിച്ചത് ഇയാൾ അമേരിക്കയിലാണെന്നും, ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ്.(Pager explosions in Lebanon)
ഷിഎൻ മീഡിയ കമ്പനി സി ഇ ഒ പ്രതികരിച്ചത് റിൻസൺ മടങ്ങിയെത്തിയ ശേഷം ഇതേക്കുറിച്ച് അന്വേഷിക്കുമെന്നാണ്. അതേസമയം, ഇത്തരത്തിലെ തെറ്റ് ചെയ്യുന്നയാളല്ല റിൻസണെന്ന് അയാളുടെ അമ്മാവൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് എന്തെങ്കിലും ചതിപ്രയോഗമാകുമെന്ന് പറഞ്ഞ അദ്ദേഹം, റിൻസനെയോ ഭാര്യയെയോ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നും കൂട്ടിച്ചേർത്തു.
പേജറുകൾ വിതരണം ചെയ്തിരുന്നത് റിൻസൺ ജോസിൻ്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയാണ് എന്നാണ് വിവരം. ഇത് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ്.