

കൊച്ചി: മുനമ്പം ഭൂമി വിവാദത്തിലെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി സി പി എം നേതാവ് പി ജയരാജൻ. മുനമ്പം വിഷയത്തിൻ്റെ ചരിത്രത്തിലേക്ക് കടന്നാൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഇടതുപക്ഷമായിരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.( P Jayarajan's reply to PK Kunhalikutty )
എന്നാൽ, വഖഫ് സ്വത്ത് അന്യാധീനമാക്കിയതിൽ പ്രയാസപ്പെടുന്നത് ഇടതുപക്ഷമല്ല മുസ്ലീം ലീഗ് ആയിരിക്കുമെന്നാണ് പി ജയരാജൻ്റെ പ്രതികരണം. ഏറിയ പങ്ക് സ്വത്തും നഷ്ടമായത് കാരണം ലീഗ് നേതാക്കന്‍മാര്‍ വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദാഹരണമായി 1937ല്‍ തളിപ്പറമ്പിൽ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 634 ഏക്കര്‍ ആയിരുന്നുവെന്നും, അത് ഇപ്പോള്‍ 70 ഏക്കറില്‍ താഴെയായെന്നും പി ജയരാജൻ വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
കൂടാതെ, ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി നിരവധി 10 സെൻറുകൾ വിറ്റു കാശാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.