
കൊച്ചി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. എറണാകുളം മുളന്തുരുത്തിയിൽ ആണ് സംഭവം നടന്നത്. (gas cylinder burst)
ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. പരിക്കുകളോടെ അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അപകടത്തിൽ വീട് ഭാഗികമായി കത്തിനശിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.