

കൊച്ചി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിലെ ആദ്യ ഇലവൺ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. മൊറോക്കൻ സൂപ്പർ താരം നോവ സദോയും ഗോൾ കീപ്പർ സച്ചിൻ സുരേഷും ആദ്യ ഇലവണിൽ തിരിച്ചെത്തി. കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ 7.30 നാണ് മത്സരം നടക്കുക. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയം നേരിട്ട ബ്ലാസ്റ്റേഴ്സ് ഇന്നത്തെ വിജയത്തോടെ ശക്തമായ തിരിച്ച് വരാം എന്ന് ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. (Kerala Blasters FC)
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൺ- സച്ചിൻ സുരേഷ്, നവോച്ച സിംഗ്, മിലോസ് ഡ്രിൻസിച്ച്, ഹോർമിപാം റുയിവ, സന്ദീപ് സിംഗ്, ഫ്രെഡ്ഡി, വിഭിൻ മോഹനൻ, അഡ്രിയാൻ ലൂണ, കോറോ സിംഗ്, നോവ സദോയ്, ജീസസ് ജിമെനസ്.