പുതുവത്സര ആഘോഷം: കൊച്ചിയിൽ സുരക്ഷ ഉയർത്തി പോലീസ്

പുതുവത്സര ആഘോഷം: കൊച്ചിയിൽ സുരക്ഷ ഉയർത്തി പോലീസ്
Published on

കൊച്ചി: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാ​ദിത്യ. കൊച്ചിയിൽ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും 1000 പൊലീസുകാർ ഫോർട്ട്‌ കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നും കമ്മീഷണർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ഏഴ് മണിക്ക് അവസാനിപ്പിക്കും. മതിയായ സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റൽ പൊലീസ് നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ വ്യക്തമാക്കി. വെളി ഗ്രൗണ്ടിൽ 80000 ആളുകളെയായിരിക്കും പരമാവധി പ്രവേശിപ്പിക്കുക എന്നും കമ്മീഷണർ അറിയിച്ചു.

'പുതുവർഷത്തലേന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിം​ഗിന് ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 18 ഗ്രൗണ്ടുകളിലാണ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി മെട്രോ സർവ്വീസ് പുലർച്ചെ രണ്ടു മണി വരെ ഉണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com