Ernakulam
നവീൻ ബാബുവിന്റെ മരണം: ഭാര്യയുടെ അപ്പീൽ ആറിലേക്ക് മാറ്റി | Naveen Babu’s death
കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഭാര്യയുടെ അപ്പീൽ ഹരജി ഹൈകോടതി ഫെബ്രുവരി ആറിന് പരിഗണിക്കാൻ മാറ്റി. കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയമടക്കം ഉന്നയിച്ചാണ് അപ്പീൽ നൽകിയിരിക്കുന്നത്. (Naveen Babu's death)
വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷ നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റിയത്.

