“നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല” – വിവരാവകാശ രേഖ പുറത്ത് | Naveen Babu Case

“നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല” – വിവരാവകാശ രേഖ പുറത്ത് | Naveen Babu Case
Published on

കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖയുടെ പകർപ്പ്  പുറത്ത്(Naveen Babu Case). പൊതുപ്രവർത്തകനും ഹെെക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ആണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോ? എന്ന ചോദ്യത്തിന് മറുപടിയായാണ് പരാതികൾ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിരിക്കുന്നത്.

നവീൻ ബാബു തസ്തികയിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിൽ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. നവീൻ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നേരത്തെ കെെമാറിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com