
എറണാകുളം : ക്രിസ്മസ് ആഘോഷം ഒഴിവാക്കി മുനമ്പം ജനത. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണിവരെ നിരാഹാര സമരം അനുഷ്ഠിക്കും. (Munambam land dispute)
വൈകീട്ട് നടക്കുന്ന പ്രത്യാശ ദീപം തെളിയിക്കലിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും. നിരാഹാര സമരം ആരംഭിച്ചിട്ട് 75 ദിവസം തികയും. ജനുവരി നാലാം തീയതിയാണ് മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ ഹിയറിങ് ആരംഭിക്കുന്നത്.