
കൊച്ചി: മുനമ്പം വിഷയം സ്വത്ത് തര്‍ക്കം മാത്രമാണെന്നും സാമുദായിക വിഷയമായി കാണേണ്ടതില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി (Abdul Hakkim Azhari). മാനവ സഞ്ചാരത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച മീഡിയ മീറ്റില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ കമീഷനെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. വഖഫ് ബോര്‍ഡിനെ സ്വത്തുടമയായാണ് കാണേണ്ടത്. വ്യക്തികളുടെ സ്വത്ത് ആളുകള്‍ കൈയേറാറുണ്ട്. അതിനൊക്കെ പരിഹാരം കാണുന്ന അതേ രീതിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്തും രേഖകള്‍ പരിശോധിച്ചും പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.