‘വി​വാ​ദ​ങ്ങ​ൾ​ക്ക് സ്ഥാ​നമില്ല, വനംവകുപ്പിൻ്റെ ആശങ്കയിൽ ചർച്ച നടത്തും’: മന്ത്രി മുഹമ്മദ് റിയാസ് | Minister PA Mohammed Riyas about seaplane

പദ്ധതി നടപ്പിലാക്കിയത് എ​ല്ലാ വി​ഭാ​ഗം സം​ഘ​ട​ന​ക​ളോ​ടും ച​ർ​ച്ച ചെ​യ്തിട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്
‘വി​വാ​ദ​ങ്ങ​ൾ​ക്ക് സ്ഥാ​നമില്ല, വനംവകുപ്പിൻ്റെ ആശങ്കയിൽ ചർച്ച നടത്തും’: മന്ത്രി മുഹമ്മദ് റിയാസ് | Minister PA Mohammed Riyas about seaplane
Updated on

കൊ​ച്ചി: സീ ​പ്ലെ​യി​ൻ പ​ദ്ധ​തിയിൽ വി​വാ​ദ​ങ്ങ​ൾ​ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് രംഗത്തെത്തി. പദ്ധതി നടപ്പിലാക്കിയത് എ​ല്ലാ വി​ഭാ​ഗം സം​ഘ​ട​ന​ക​ളോ​ടും ച​ർ​ച്ച ചെ​യ്തിട്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Minister PA Mohammed Riyas about seaplane )

അതേസമയം, വ​നം വ​കു​പ്പി​ന്‍റെ ആ​ശ​ങ്ക​യി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യത്തിലാണ് വനംവകുപ്പ് ആശങ്ക പ്രകടിപ്പിച്ചത്.

ആനത്താരയുടെ ഭാഗമാണ് ഡാമെന്നും, വിമാനം ഇറങ്ങുന്നത് ആനകളെ പ്രകോപിപ്പിക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് ഇക്കാര്യം അറിയിച്ചത് മുൻപ് നടന്ന സംയുക്ത പരിശോധനയിലാണ്. അതേസമയം നിലവിലെ പരീക്ഷണ ലാൻഡിങ്ങിന് എതിർപ്പില്ലെന്നും ഇവർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com