
കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി അഥവാ എസ് എം എയ്ക്കുള്ള മരുന്ന് തദ്ദേശീയമായി വികസിപ്പിച്ചാൽ ചിലവ് ചുരുക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ 3024 രൂപ മാത്രമായി ചിലവ് ചുരുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.( Manufacture of SMA medicine)
നിലവിൽ ഒരു വർഷം മരുന്നിനു ചിലവ് 72 ലക്ഷം രൂപയാണ്. ഹൈക്കോടതിയുടെ പരിഗണനയിലുള്ളത് താനടക്കമുള്ള എസ് എം എ രോഗികൾക്ക് ചിലവ് കുറഞ്ഞ ചികിത്സ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് കാട്ടി യുവതി നൽകിയ ഹർജിയാണ്.
രോഗത്തിൻ്റെ ചികിത്സയ്ക്കായുള്ള റിസ്ഡിപ്ലാമിന് വൻ വില വരുന്നത് പേറ്റൻറ് സംരക്ഷണത്തിൻ്റെ പേരിലാണ്.
പേറ്റൻറ് നിയമപ്രകാരം കേന്ദ്രസർക്കാർ നടപടിയെടുത്താൽ മരുന്ന് വളരെ കുറഞ്ഞ ചിലവിൽ രാജ്യത്ത് ഉൽപ്പാദിപ്പിക്കാമെന്നാണ് ഹർജിക്കാരി അഡ്വ. മൈത്രോയി എസ് ഹെഗ്ഡെ വഴി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചിരിക്കുന്നത്.