
പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവ്വീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരകൂടിയ സമയത്ത് ജനുവരി 4 വരെ 10 സർവ്വീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരത്തോട് അനുബന്ധിച്ച് 31 ന് രാതി 10.30 നു ശേഷവും സർവ്വീസ് ഉണ്ടാകും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പുണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവ്വീസ് ഉണ്ടായിരിക്കും. അവസാന സർവ്വീസ് തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും അലുവയിൽ നിന്നും 1.45 നും ആയിരിക്കും.
പുതുവർഷത്തിൽ കൊച്ചി വാട്ടർ മെട്രോയും കൂടുതൽ സർവീസ് ഒരുക്കും. ഫോർട്ട് കൊച്ചിയിലേക്ക് 31ന് ഉച്ചയ്ക്ക് ശേഷം 10 മിനിട്ട് വരെ ഇടവേളയിലാവും സർവീസ്. വൈകുന്നേരം 7 മണി വരെ സർവീസ് നടത്തും. സുരക്ഷാ നിദ്ദേശങ്ങൾക്കനുസരിച്ച് വൈകിട്ട് 7മണിക്ക് ശേഷം ഫോർട്ട് കൊച്ചി സർവീസ് നിർത്തിവയ്ക്കും. വൈപ്പിനിലേയ്ക്ക് സാധാരണ സർവീസ് രാത്രിയിലും തുടരും. രാത്രി 11.30 ന് ശേഷം വൈപ്പിനിൽ നിന്നും ഹൈക്കോടതി ജെട്ടിയിലേയ്ക്ക് പത്ത് മിനിട്ടിൽ താഴെ ഇടവേളയിൽ സർവീസ് ഉണ്ടാകും. ഇത് പുലർച്ചെ 4.30 വരെയോ തിരക്ക് തീരുന്നവരെയോ തുടരും.