
കൊച്ചി: എറണാകുളം ലോ കോളജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരാള് മരിച്ചു(kochi accident). വാനിലെ ഡ്രൈവറായ വടതല സ്വദേശി ജോണിയാണ് മരിച്ചത്. വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
അമിത വേഗത്തിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.