സംഭവം നടന്നത് തൃക്കാക്കര ഭാരത് മാതാ കോളജിനുസമീപത്താണ്. ഇരു ബൈക്കുകളിലായി മൂന്നു പേർ വീതം ഹെൽമെറ്റ് പോലുമില്ലാതെ കറങ്ങുന്നത് എറണാകുളം എൻഫോഴ്സ്മെൻ്റെ ആർ.ടി.ഒ. കെ. മനോജിൻ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ ആർ.ടി.ഒ. വാഹനങ്ങളുടെ നമ്പർ വഴി വിവരങ്ങൾ ശേഖരിച്ച് വാഹന ഉടമകളായ മാതാപിതാക്കളെ ബന്ധപ്പെടുകയും ബൈക്കോടിച്ചവർ ആർ.ടി.ഒ.യ്ക്കുമുൻപാകെ ഹാജരാകുവാൻ ആവിശ്യപെടുകയായിരുന്നു. ആർ.ടി.ഒ. നിർദേശമനുസരിച്ച് ബൈക്കോടിച്ചിരുന്നവരിൽ ഒരാൾ ആർ.ടി.ഒ.യ്ക്കുമുൻപാകെ ഹാജരാകുകയും ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്നും വിദ്യാർഥി അപേക്ഷിച്ചെങ്കിലും നിയമലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുക്കുകയായിരുന്നു. രണ്ടാമത്തെ വിദ്യാർഥിയോട് ശനിയാഴ്ച ഹാജരാവാനും ആവശ്യപ്പെട്ടു. ഹെൽമെറ്റില്ലാതെ അപകടകരമായ രീതിയിൽ ബൈക്കോടിച്ചതിന് ഇരുവരിൽനിന്നും 3,000 രൂപവീതം പിഴയും ഈടാക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു.