
കൊച്ചി: വിഡിയോ കോളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനോട് സംസാരിച്ച് ഉമ തോമസ് എംഎൽഎ. 'ഇപ്പോൾ കുറച്ചു ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം', – ഉമ തോമസ് പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ളയും മറ്റ് സഹപ്രവർത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. (Uma Thomas)
ആശുപത്രിയിൽ നിന്നുള്ള വിഡിയോ എംഎല്‍എയുടെ ഫെയ്സ്ബുക്ക് ടീമാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്.