മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പിടി വീഴും; പുതുവത്സരാഘോഷത്തിന് കൊച്ചിയില്‍ കര്‍ശന സുരക്ഷ | New Year celebrations

മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പിടി വീഴും; പുതുവത്സരാഘോഷത്തിന് കൊച്ചിയില്‍ കര്‍ശന സുരക്ഷ | New Year celebrations
Published on

കൊച്ചി: പതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കൊച്ചിയിൽ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും 1000 പൊലീസുകാർ ഫോർട്ട്‌ കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നും കമ്മീഷ്ണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളിഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റൽ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു. (New Year celebrations)

പുതുവർഷത്തലേന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി 12 മണിക്ക് ശേഷം വിവിധയിടങ്ങളിൽ‌ പരിശോധന നടത്തും. പൊലീസിന്റെ പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തുക. ഫോർട്ട്‌ കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് വൈകിട്ട് നാലു മണി വരെ ഏർപ്പെടുത്തും. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്ക്വാഡ് രൂപീകരിക്കും.

കൊച്ചി മെട്രോ സർവ്വീസ് പുലർച്ചെ രണ്ടു മണി വരെ ഉണ്ടാകും. വാട്ടർ മെട്രോ ഫോർട്ടു കൊച്ചിയിലേക്കും ഹൈക്കോടതി ജെട്ടിയിലേക്കും അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി സ്വകാര്യ ബസുകളും അധിക സർവ്വീസ് നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com