വൈപ്പിനിൽ അതിരൂക്ഷ വേലിയേറ്റവും വെള്ളപ്പൊക്കവും | High Tides And Floods

വൈപ്പിനിൽ അതിരൂക്ഷ വേലിയേറ്റവും വെള്ളപ്പൊക്കവും | High Tides And Floods
Published on

കൊച്ചി: വൈപ്പിനിൽ അതിരുക്ഷമായ വേലിയേറ്റവും വെള്ളപ്പൊക്കവും ശക്തമാകുന്നു(High Tides And Floods). മുമ്പ് തീരദേശ മേഖലയിൽ ഉള്ളവർക്ക് മാത്രം സഹിക്കേണ്ടി വന്ന ഈ ബുദ്ധിമുട്ട് ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇടറോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സവും നേരിടുന്നുണ്ട്. ചെമ്മീൻ കെട്ടുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. നായരമ്പലം പഞ്ചായത്ത് 8–ാം വാർഡിലെ ചില പ്രദേശങ്ങളിൽ 2018 ലെ പ്രളയ ജലനിരപ്പിന് ഒരു അടി താഴെ വരെ വെള്ളം എത്തി. ഇവിടെ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

ഗുരുതരമായ ഒരു ജനകീയ പ്രശ്നമായി വേലിയേറ്റ വെള്ളപ്പൊക്കം മാറിയിട്ടും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ഇക്കാര്യം അറിഞ്ഞ മട്ടില്ല. വൈപ്പിന്റെ കിഴക്ക് ഭാഗത്തുള്ള വീരൻ പുഴയുടെ ആഴം കൂട്ടിയാൽ താൽക്കാലികമായി പ്രശ്നപരിഹാരമാകും. എന്നാൽ എക്കലും ചെളിയും നിറഞ്ഞു കിടക്കുന്നതിനാൽ പുഴയുടെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി പകുതിയോളം ആയി കുറഞ്ഞിരിക്കുകയാണ്.

വൈപ്പിൻ പ്രദേശത്ത് അധികൃതരുടെ ശ്രദ്ധ എത്താത്തത് രൂക്ഷ വിമർശനത്തിന് ഇടയാക്കിയട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com