“ആ ​ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം’; എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി | Mammootty

“ആ ​ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം’; എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി | Mammootty
Published on

കൊ​ച്ചി: എം ​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ അ​തി വൈ​കാ​രി​ക കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി. എം​ടി​യു​ടെ ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് സി​നി​മാ ജീ​വി​തം കൊ​ണ്ട് ത​നി​ക്കു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മെ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ചു . അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാം​ശ​മു​ള്ള നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ ഞാ​ന​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തൊ​ന്നും ഓ​ർ​ക്കു​ന്നി​ല്ലി​പ്പോ​ളെ​ന്നും മ​മ്മൂ​ട്ടി വി​ശ​ദീ​ക​രിച്ചു. മ​ന​സ്സ് ശൂ​ന്യ​മാ​വു​ന്ന പോ​ലെ തോ​ന്നു​ന്നു​വെ​ന്നും തന്‍റെ ഇ​രു കൈ​ക​ളും മ​ല​ർ​ത്തി​വയ്ക്കു​ന്നു​വെ​ന്നും കു​റി​ച്ചു. (Mammootty)

ആ​ദ്യ​മാ​യി ക​ണ്ട ദി​വ​സം മു​ത​ൽ ആ ​ബ​ന്ധം വ​ള​ർ​ന്നെ​ന്നും സ്നേ​ഹി​ത​നെ​പ്പോ​ലെ, സ​ഹോ​ദ​ര​നെ​പ്പോ​ലെ അ​ത് പെ​രു​കി​യെ​ന്നും മ​മ്മൂ​ട്ടി കു​റി​ച്ചു. നാ​ല​ഞ്ച് മാ​സം മു​മ്പ് എ​റ​ണാ​കു​ള​ത്ത് ഒ​രു പ്രോ​ഗ്രാ​മി​നി​ട​യി​ൽ കാ​ലി​ട​റി​യ അ​ദ്ദേ​ഹ​ത്തെ പി​ടി​ക്കാ​നാ​ഞ്ഞ എ​ന്റെ നെ​ഞ്ചി​ൽ ചാ​ഞ്ഞു നി​ന്ന​പ്പോ​ൾ, ആ ​മ​നു​ഷ്യ​ന്റെ മ​ക​നാ​ണു താ​നെ​ന്നു ത​നി​ക്ക് തോ​ന്നി​യെ​ന്നും മ​മ്മൂ​ട്ടി കു​റി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com