യാത്രക്കാർക്ക് സന്തോഷ വാർത്ത; എയർ ഇന്ത്യ വി​മാ​ന​ങ്ങ​ളി​ൽ ഇനി​ ​സൗ​ജ​ന്യ​ ​വൈഫൈ | Free Wi-Fi In Air India 

യാത്രക്കാർക്ക് സന്തോഷ വാർത്ത; എയർ ഇന്ത്യ വി​മാ​ന​ങ്ങ​ളി​ൽ ഇനി​ ​സൗ​ജ​ന്യ​ ​വൈഫൈ | Free Wi-Fi In Air India 
Published on

കൊ​ച്ചി​:​ ​പുതുവത്സരത്തിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകാനൊരുങ്ങി എയർ ഇന്ത്യ(Free Wi-Fi In Air India ). ടാ​റ്റാ​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ത​ങ്ങ​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​യ​ർ​ബ​സ് ​എ350,​ ​ബോ​യി​ങ് 787​-9,​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​എ​യ​ർ​ബ​സ് ​എ​ 321​നി​യോ​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​എ​ന്നി​വ​യി​ലാ​ണ് ​വി​മാ​ന​ത്തി​ന​ക​ത്തെ സൗജന്യ​ ​വൈ​ഫൈ​ ​സൗ​ക​ര്യം​ ​ന​ൽ​കു​ന്ന​ത്.​ ഇങ്ങനെ ഇന്ത്യയിൽ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുന്ന ആദ്യ വിമാന കമ്പനിയായി മാറിയിരിക്കുകയാണ് എയർ ഇന്ത്യ. സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ക്കു​ന്ന ഈ​ ​വൈ​ഫൈ​ ​സേ​വ​നം,​ ​വി​മാ​ന​ യാ​ത്ര​ ​ഉ​ല്ലാ​സ​പ്ര​ദ​മാ​ക്കു​ന്ന​തി​നൊ​പ്പം​ ​ബി​സി​ന​സ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​പി​ന്തു​ണ​യ്ക്കുമെ​ന്ന് ​ചീ​ഫ് ​ക​സ്റ്റ​മ​ർ​ ​എ​ക്‌​സ്പീ​രി​യ​ൻ​സ് ​ഓ​ഫീ​സ​ർ​ ​രാ​ജേ​ഷ് ​ഡോ​ഗ്ര​ ​അഭിപ്രായപ്പെട്ടു.

​സാ​റ്റ​ലൈ​റ്റ് ​ക​ണ​ക്ടി​വി​റ്റി,​ ​ബാ​ൻ​ഡ്‌ ​വി​ഡ്ത്ത് ​ഉ​പ​യോ​ഗം,​ ​ഫ്‌​ളൈ​റ്റ് ​റൂ​ട്ടു​ക​ൾ,​ ​സ​ർ​ക്കാ​ർ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​സാ​ങ്കേ​തി​ക​ ​ഘ​ട​ക​ങ്ങ​ളെ​ ​ആ​ശ്ര​യി​ച്ചി​രി​ക്കും​ ​ക​ണ​ക്ടി​വി​റ്റി​ ​ലഭ്യമാകുക. ​പതിനായിരം ​അ​ടി​ക്ക് ​മേ​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​സേ​വ​നം​ ​ഐ​ഒ​എ​സ്,​​​ ​ആ​ൻ​ഡ്രോ​യി​ഡ് ​പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നി​ര​വ​ധി​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​ല​ഭ്യ​മാ​കും.​ ഘ​ട്ടം​ഘ​ട്ട​മാ​യി​​ ​മു​ഴു​വ​ൻ​ ​വി​മാ​ന​ങ്ങ​ളി​ലേ​ക്കും​ ​ഈ​ ​സേ​വ​നം​ ​വ്യാ​പി​പ്പി​ക്കാ​നാ​ണ് ​എ​യ​ർ​ ​ഇ​ന്ത്യ​ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com