

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ ജിസിഡിഎ നൽകിയ നിർദ്ദേശങ്ങൾ സംഘാടകർ ലംഘിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ. സംഘാടകരെ ചോദ്യം ചെയ്യുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലിസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.
എല്ലാ അനുമതികളും എടുത്തിരുന്നോ, എന്തൊക്കെ അനുമതികൾ എടുത്തില്ല എന്ന കാര്യം അന്വേഷിക്കും. പൊലിസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച വന്നിട്ടില്ല. വിവിധ വകുപ്പുകളിലെ അനുമതി സംഘടകർ വാങ്ങേണ്ടതാണ്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.