

കൊച്ചി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ തകർത്തത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയത്.(Kerala Blasters fc)
കൊച്ചിയിൽ നടന്ന മത്സരത്തിൽ നോവ സദോയ്, ജീസസ് ജിമെനനസ്, രാഹുൽ കെ. പി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ക്ലീൻഷിറ്റ് ആണിത്.