
കൊച്ചി: കരിങ്കൊടി വീശിയുള്ള പ്രതിഷേധം അപകീര്‍ത്തികരമോ നിയമവിരുദ്ധമോ അല്ലെന്ന് ഹൈകോടതി. ചിഹ്നങ്ങളോ പ്രകടമായ രൂപങ്ങളോ അപകീർത്തിപ്പെടുത്തലിന്‍റെ ഭാഗമായി പറയാമെങ്കിലും കരിങ്കൊടി വീശലിനെ അങ്ങനെ കാണാനാകില്ലെന്നും ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി (High Court of Kerala). 2017ൽ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
കൊടിവീശൽ ചിലപ്പോൾ പിന്തുണച്ചാകാം. ചിലപ്പോൾ പ്രതിഷേധിച്ചുമാകാം. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതിൽ മാറ്റമുണ്ടാകാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.