
കൊച്ചി: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിട്ടാൽ ഹൈ വാല്യൂ ടൂറിസ്റ്റുകൾ എങ്ങനെയെത്തുമെന്ന് ചോദിച്ച് ഏവിയേഷൻ്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ രംഗത്തെത്തി.( Biju Prabhakar about dry day )
കേരളത്തിലെന്തിനാണ് ഡ്രൈ ഡേയെന്ന് മനസിലാകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ എതിർക്കുമ്പോൾ ഒരുപാട് എതിർപ്പുകൾ വരുന്നുവെന്നും, ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് കൊച്ചിയിൽ വിദേശ പായ്‌വഞ്ചി സഞ്ചാരികൾ എത്താത്തതെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് ഹൈ വാല്യൂ ടൂറിസ്റ്റുകളെ കൊണ്ടുവരുന്നത് ഒരു സുപ്രഭാതത്തിൽ നടക്കില്ലെന്നും, അതിനായി കാമ്പയിനുകൾ വേണമെന്നും പറഞ്ഞ അദ്ദേഹം, ജയ്പുർ, ജോധ്പുർ എന്നിവിടങ്ങളിൽ ഡെസ്റ്റിനേഷൻ വെഡിംഗ് എന്ന രീതിയിലേക്ക് ആളുകൾ പോകുമ്പോൾ നമ്മളും അത്തരം സ്കീമുകൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.